LATEST

6/recent/ticker-posts

നേതാക്കളുടെ താല്‍പര്യം ഒന്നാമതും പാര്‍ട്ടി താല്‍പര്യം രണ്ടാമതുമായി -ഹരിയാനയിലെ പരാജയത്തില്‍ രൂക്ഷ വിമര്‍ശന വുമായി രാഹുല്‍ ഗാന്ധി.


ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെ കുറിച്ച്‌ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശന വുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ താല്‍പര്യം ഒന്നാമതും പാർട്ടി താല്‍പര്യം രണ്ടാമതായെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തോല്‍വിയുടെ കാരണം കണ്ടെത്താൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.


കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്, അജയ് മാക്കൻ, കെ.സി. വേണുഗോപാല്‍ എന്നിവർ പങ്കെടുത്തു. എന്നാല്‍ ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദർ ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സുർജേവാല, അജയ് യാദവ്, ഉദയ് ബഹൻ എന്നിവർ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല. 

ഇവരുമായി കേന്ദ്രനേതൃത്വം ഉടൻ ചർച്ച നടത്തുമെന്നാണ് സൂചന. യോഗത്തില്‍ ഇ.വി.എമ്മിനെ കുറിച്ചുള്ള പരാതികള്‍ കെ.സി. വേണുഗോപാല്‍ ഉയർത്തിക്കാട്ടി.

2014നു ശേഷം ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മൂന്നാമത്തെ തോല്‍വിയാണെന്ന് രാഹുല്‍ നേതാക്കളെ ഓർമപ്പെടുത്തി. യോഗത്തിനു ശേഷം പതിവിനു വിപരീതമായി രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 

ഹരിയാനയിലെ തോല്‍വിയില്‍ രാഹുല്‍ കടുത്ത അസംതൃപ്തിയാണ് രേഖപ്പെടു ത്തിയത്. വിഷയത്തില്‍ പ്രതികരിക്കാൻ തന്നെ അദ്ദേഹം 24 മണിക്കൂറെടുത്തു. ഫലം അപ്രതീക്ഷിതമായിരുന്ന് പ്രതികരിച്ച രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്തെ സ്ഥാനാർഥി നിർണയഘട്ടത്തില്‍ ഭൂപീന്ദർ ഹൂഡക്കെതിരെ കുമാരി സെല്‍ജയും രണ്‍ദീപ് സുർജേവാലയും അജയ് യാദവും രാഹുലിനോട് പരാതി പറഞ്ഞിരുന്നു. 

പ്രചാരണഘട്ടത്തിലും രാഹുല്‍ അസ്വസ്ഥ നായിരുന്നു. ശരിയായ ചർച്ചകളില്ലാതെ നേതാക്കള്‍ അവരുടെ ഇഷ്ടാനുസരണം പ്രചാരണം നടത്തുന്നതും രാഹുല്‍ എതിർത്തിരുന്നു

Post a Comment

0 Comments