LATEST

6/recent/ticker-posts

യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍.



ആലപ്പുഴ : കായംകുളം എം.എൽ.എ യു. പ്രതിഭയുടെ മകന്‍ കനിവ് (21) കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് 90 ഗ്രാം കഞ്ചാവുമായി കനിവിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. കനിവിനൊപ്പം ഒമ്പത് സുഹൃത്തുക്കളും പിടിയിലായി. കുറഞ്ഞ അളവ് കഞ്ചാവായതിനാൽ കേസെടുത്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തകഴി പാലത്തില്‍ നിന്നാണ് ഇവർ പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്.

Post a Comment

0 Comments