LATEST

6/recent/ticker-posts

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണെ തെരഞ്ഞെടുത്തു.




കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ശ്രീ: ജോസ് തോമസ് മാവറ രാജി വെച്ചതിനെ തുടർന്ന് എൽഡിഎഫിന്റെ നാലാം വാർഡ് മെമ്പറായ ജെറീന റോയ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുത്തു.

ഗ്രാമപ്പഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ചും, വാർഡ് വിഭജനത്തിലെ അപാകതയും, അവഗണനയും തിരിച്ചറിഞ്ഞ് ഇവ പരിഹരിക്കുന്നതിന് LDF ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരുടെ യോഗവും മുന്നണി യോഗവും വിളിച്ചു ചേർക്കണമെന്ന് മുന്നണി നേതൃത്വത്തെ പാർട്ടി രേഖാമൂലം അറിയിച്ചിട്ട് പരിഹാരമാവാത്തതിനാലാണ് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ശ്രീ: ജോസ് തോമസ് മാവറ രാജി വെച്ചത്.

Post a Comment

0 Comments