LATEST

6/recent/ticker-posts

പതിനേഴുകാരി പ്രസവിച്ചു; സഹോദരി ഭര്‍ത്താവ് അറസ്റ്റിൽ.




വെള്ളരിക്കുണ്ട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് പ്രസവിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് തിരക്കിയപ്പോള്‍ പതിനെട്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വെള്ളരിക്കുണ്ട് പോലീസില്‍ വിവരം കൈമാറുകയായിരുന്നു.

തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. മൊഴിയെടുത്ത പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയായ 40 കാരനെ അറസ്റ്റു ചെയ്തു.

Post a Comment

0 Comments