LATEST

6/recent/ticker-posts

ഭൂമിയില്‍ കാലുകുത്തിയാലും നടക്കുക എളുപ്പമാവില്ല; സുനിതയെ കാത്തിരിക്കുന്നത് വേദന നിറഞ്ഞ മടക്കം



ന്യൂഡൽഹി : എട്ടുദിവസത്തെ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഒന്‍പതുമാസത്തെ താമസക്കാലമായ സാങ്കേതിക സങ്കീര്‍ണതകളുടെ കഥ ശാസ്ത്രചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരവിന് തയ്യാറെടുക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇവര്‍ക്ക് പകരമായി എത്തേണ്ട നാലുപേരെ വഹിച്ചുകൊണ്ടുള്ള സ്‌പെയ്‌സ് എക്‌സ് ക്രൂ-10 ദൗത്യം ഫ്‌ളോറിഡിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപണം നടത്തിയിരുന്നു. 

നാസയുടെ ആനി മക്ലെയ്ന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷിസ, റഷ്യന്‍ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരടങ്ങിയ ദൗത്യ സംഘം ബഹാരാകാശ നിലയത്തിലെത്തുന്നതോടെ സുനിതയും വിര്‍മോറും ഭൂമിയിലേക്ക് തിരിക്കും. 

പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ മാര്‍ച്ച് 19ന് ഒന്‍പതുമാസക്കാലത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതയും വില്‍മോറും ഭൂമിയില്‍ കാലുകുത്തും.


Post a Comment

0 Comments