LATEST

6/recent/ticker-posts

ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.





കൂടരഞ്ഞി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വെച്ച് 27.03.2025 വ്യാഴാഴ്ച ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ എല്ലാവരെയും സ്വാഗതം ചെയ്തു. 

മുക്കം സലഫി മസ്ജിദ് ഇമാം ,KATF സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ അബ്ദുൽ റഷീദ് ഖ്വാസിമി മുഖ്യസന്ദേശം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഎസ് രവീന്ദ്രൻ, താമരശ്ശേരി സ്കൗട്ട് അസിസ്റ്റൻറ് ജില്ല കമ്മീഷണർ ശ്രീ അബ്ദുൾ നാസർ പൂളമണ്ണിൽ, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ. ജോസ് കുഴുമ്പിൽ, ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീ. ജമാൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

കുട്ടികളോടൊപ്പം ധാരാളം രക്ഷിതാക്കളും പങ്കെടുത്തത് ചടങ്ങിന് വേറിട്ട ഒരു കാഴ്ചയായി. ഏകദേശം 350 പേർ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയുണ്ടായി.

Post a Comment

0 Comments