സെൻ്റ് മേരീസ് യു.പി സ്കൂൾ ആനക്കാംപൊയിൽ അങ്ങാടിയിൽ സംഘടിപ്പിച്ച പ്രാദേശിക പഠനോത്സവം ആനക്കാംപൊയിലിന് പുത്തൻ അനുഭവമായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനമികവുകൾ പൊതു സമൂഹത്തിൽ പ്രകടിപ്പിച്ച പഠനോതസവത്തിൽ രക്ഷിതാക്കളടക്കം നിരവധി പേർ പങ്കെടുത്തു.
കുട്ടികളുടെ മികവാർന്ന നിരവധി പരിപാടികൾ പഠനോത്സവത്തിൻ്റെ ഭാഗമായി. സ്കൂൾ മാനേജർ ഫാ. അഗസ്റ്റ്യൻ പാട്ടാണിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ കെ. എം ബേബി, മഞ്ജുഷിബിൻ, എം. ജെ ആഗ്സതി, ഹെഡ്മാസ്റ്റർ റോയി ജോസ് അബ്ദുൾ അസീസ്, പി ടിഎ പ്രസിഡൻ്റ് സുജിത്ത് ഡി., എം പി ടി പ്രസിഡൻ്റ് ജ്യോത്സന, സ്കൂൾ ലീഡർ ദിയ ജോബി, മോട്ടിവേറ്റർ അതുൽ കെ , ഗ്രന്ഥശാല പ്രതിനിധി ബെന്നി ആനക്കല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ മികവുകളുടെ അവതരണവും പ്രദർശനവും നടന്നു.
0 Comments