അടിവാരം : താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. കാർ യാത്രക്കാരയ കർണാടക സ്വദേശികൾക്കും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിക്കുമാണ് പരുക്കേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം, ഹൈവേ പോലീസും, യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
0 Comments