കൂടരഞ്ഞി : പതിവായി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന പൂവാറൻതോട് പ്രദേശം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവും മറ്റ് നേതാക്കളും സന്ദർശിച്ചു. കാട്ടാനയെ തുരത്താനുള്ള നടപടികൾ വനം വകുപ്പ് അടിയന്തിരമായി സ്വീകരിക്കണ മെന്നും നഷ്ടം സംഭവിച്ച കർഷർക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പതിപ്പറമ്പിൽ കർഷക കോൺസ് മണ്ഡലം പ്രസിഡണ്ട് അനീഷ് പനച്ചിയിൽ വാർഡ് മെമ്പർ എത്സമ്മ ജോർജ് യുഡിഫ് കൺവീനർ ഷിബു തോട്ടത്തിൽ ഫ്രാൻസീസ് മുക്കിലിക്കാട്ട് ജോർജ് തറപ്പേൽ ജോയി പന്തപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.
0 Comments