തിരുവമ്പാടി : പെരുന്നാൾ ദിനത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം. തിരുവമ്പാടി എം. സി ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ വി.സി. മൊയ്തീൻ കോയ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ നമസ്ക്കാരത്തിന് റഫീക്ക് കൊടിയത്തൂർ നേതൃത്വം നൽകി. രാസലഹരിക്കെതിരെ വിശ്വാസികൾ ജാഗ്രതയോടെ നിലകൊള്ളണമെന്ന് പെരുന്നാൾ സന്ദേശത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് സംഘടനകളും ചേർന്നാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്.
0 Comments