കൂടരഞ്ഞി : ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് സമ്മേളന സ്വാഗതസംഘം ഓഫീസ് കൂടരഞ്ഞി കരിങ്കുറ്റിയിൽ പ്ലാക്കാട്ട് ബിൽഡിംഗിൽ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ശ്രീ വി .വി .ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2025 മേയ് 1-ന് 5 മണിക്ക് കൂടരഞ്ഞി ടൗണിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പാർട്ടിയുടെ വിവിധ നേതാക്കൾ പങ്കെടുക്കും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചടങ്ങിൽ നാഷണൽ കൗൺസിൽ മെമ്പർ ശ്രീ പി എം തോമസ് മാസ്റ്റർ, ജില്ലാ സെക്രട്ടറി ശ്രീ വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ശ്രീ ജോൺസൺ കുളത്തുങ്കൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശ്രീ ജിമ്മി ജോസ് പൈമ്പിള്ളിൽ
പി അബ്ദുറഹിമാൻ മാസ്റ്റർ, ജോർജ് വർഗീസ്, ജിനേഷ് തെക്കനാട്ട് ,അഹമ്മദ് കുട്ടി അടുക്കത്തിൽ, ജിൻസ് അഗസ്ത്യൻ, ബെന്നി കാക്കനാട്ട്,മാത്യു വർഗീസ്, മനു അബ്രഹാം, സത്യൻ പനക്കച്ചാൽ, ജാൻസൺ മങ്കരയിൽ, മനോജ് കുന്നുംപുറത്ത്, സുബിൻ പൂക്കളം, ജനീഷ് കുര്യൻ, അഭിജിത്ത് ജോർജ് എന്നിവർ സംബന്ധിച്ചു
0 Comments