LATEST

6/recent/ticker-posts

നവീകരിച്ച സാംസ്ക്കാരിക നിലയം ഉദഘാടനം ചെയ്തു.



കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സാംസ്ക്കാരീക നിലയം ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരീക നിലയവും ആരോഗ്യ ഉപകേന്ദ്രവും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. ഉദ്ഘാടനം വാർഡ് മെമ്പർ ബോബി ഷിബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വികസന സമിതി കൺവീനർ രാജേഷ് മണിമല തറപ്പിൽ അധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചായത്ത് മെമ്പർ ജോണി വാളിപ്ലാക്കൽ ഹമീദ് പിവി. ജോസഫ് വെള്ളച്ചാലിൽ, രാജു വലിയ മൈലാടിയിൽ, ഷിജി നോഷി, ശിവാനന്ദൻ ചെയറ്റി കുന്നുമ്മൽ, ഫൈസൽ അമ്പലഞ്ചേരി അബ്രാഹം നാരം വേലിൽ, സണ്ണി താഴത്തുപറമ്പിൽ, സണ്ണി കൊച്ചു കൈപ്പേൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments