LATEST

6/recent/ticker-posts

മാംസ വിൽപ്പന ശാലക്കെതിരെ ആക്ഷേപം. എൻഫോസ് മെന്റ് ടീമിന്റെ മിന്നൽ പരിശോധന



കൂടരഞ്ഞി : അങ്ങാടിയിലെ ബീഫ് സ്റ്റാളു കൾക്കെതിരെ വ്യാപക പരാതി. പോത്ത് ഇറച്ചി എന്ന് വിശ്വസിപ്പിച്ചു കാള ഇറച്ചി വിൽപ്പന നടത്തി എന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് എൻഫോസ്‌മെന്റ് ടീം പരിശോധന നടത്തി. കൂടരഞ്ഞി ടൗണിൽ പ്രവർത്തിക്കുന്ന ബിസ്മി ബീഫ് സ്റ്റാളിലും, കരിംങ്കുറ്റി യിലെ എം ബീഫ് സ്റ്റാളിലും കാള ഇറച്ചി വെട്ടി പോത്ത് ഇറച്ചി ആണെന്ന് പറഞ്ഞു വിൽപ്പന നടത്തുന്നു എന്നായിരുന്നു പരാതി.

ശുചിത്വ മാനദധങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന മാംസ വിൽപ്പന കേന്ദ്രങ്ങൾ പൂട്ടാൻ നിർദ്ദേശം നൽകി. എല്ലാ ഷോപ്പ്കളിലും വിപ്പന നടത്തുന്ന മാംസം ഏതെന്നു എഴുതി പ്രദർശിപ്പിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പരിശോധനയിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ ആദർശ് ജോസഫിന്റെ നിർദ്ദേശ പ്രകാരം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ രാജീവൻ. സി യുടെ നേതൃത്വത്തിൽ നടന്നു.

തുടർ ദിവസങ്ങളിലും പരോശോധന തുടരും എന്നും, പഞ്ചായത്ത്‌ പരിധിയിലെ അനധികൃത മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾ പരിശോധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട്‌ ലഭ്യമാക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായി പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു. കർശന നടപടി എടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീണ്ടും ആവർത്തിച്ചാൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് അനീഷ് പുത്തൻപുര, ജയേഷ് സ്രാമ്പിക്കൽ, വിപിൻ തോമസ്, ജീൻസ് ഇടമനശ്ശേരി, അജേഷ് പെരുമ്പൂള, ഷിജോ വേലൂർ, പ്രിൻസ് വലിയ മൈലാടിയിൽ എന്നിവർ യോഗം ചേർന്ന് തീരുമാനമെടുത്തു.


Post a Comment

0 Comments